പാസ്പോർട്ടിനു അപേഷിക്കുവാൻ

 



പാസ്‌പോര്‍ട്ടിന് എങ്ങനെയാണ് അപേക്ഷിക്കേണ്ടത്? ഏജന്റുമാരെ സമീപിക്കേണ്ടതുണ്ടോ?

പാസ്‌പോര്‍ട്ടിനുള്ള അപേക്ഷ ഓണ്‍ലൈനായി മാത്രമേ സമര്‍പ്പിക്കാന്‍ സാധിക്കുകയുള്ളു. ഇതിനായി www.passportindia.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഏജന്റുമാര്‍ മുഖേന അപേക്ഷ സ്വീകരിക്കില്ല. ഓണ്‍ലൈനായി അപേക്ഷിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ചടയമംഗലം അക്ഷയ കേന്ദ്രത്തില്‍ നിന്ന് അപേക്ഷിക്കാവുന്നതാണ്.

പാസ്‌പോര്‍ട്ടിനുള്ള ഫീസ് എത്രയാണ്? ഇത് എങ്ങനെയാണ് അടയ്കകേണ്ടത്?

പാസ്‌പോര്‍ട്ട് ഫീസ് 36 പേജ് ബുക്ക്‌ലെറ്റിന് 1500 രൂപയും 60പേജിന്റേതിന് 2000 രൂപയുമാണ്. മുതിര്‍ന്ന പൗരന്മാര്‍ക്കും 8 വയസ്സിനുതാഴെയുള്ള കുട്ടികള്‍ക്കും ഫീസില്‍ 10% ഇളവുണ്ട്. പാസ്‌പോര്‍ട്ട് ഫീഓണ്‍ലൈനായി

അടയ്ക്കണം. തത്കാലില്‍ അപേക്ഷിക്കുന്നവര്‍ ഇതിനു പുറമെ തത്കാല്‍ ഫീസായ 2000/ രൂപ. ചടയമംഗലം അക്ഷയായിൽ ഫീസ് അടയ്ക്കുവാനുള്ള സൗകര്യം ഉണ്ട്.

എന്താണ് പാസ്‌പോര്‍ട്ട്‌സേവാ കേന്ദ്രം?

പാസ്‌പോര്‍ട്ട് അപേക്ഷകള്‍ പരിശോധിക്കുന്നതിനും സ്വീകരിക്കുന്നതിനുമായി ഓരോ പാസ്‌പോര്‍ട്ട് ഓഫീസിന് കീഴിലും ഒന്നോ അതിലധികമോ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളുണ്ട്. അപേക്ഷകന് തന്റെ പാസ്‌പോര്‍ട്ട് ഓഫീസിന്റെ പരിധിയിലുള്ള ഏതു സേവാകേന്ദ്രവും തെരഞ്ഞെടുക്കാം. സിശ്ചിത സമയത്ത് ആവശ്യമായ രേഖകളുമായി സേവാകേന്ദ്രത്തില്‍ എത്തണം. തൃശൂര്‍, ആലുവ,, തൃപ്പൂണിത്തുറ, ആലുവ, കോട്ടയം, ആലപ്പുഴ, കവരത്തി എന്നിവിടങ്ങളിലാണ് പാസ്‌പോര്‍ട്ട് സേവാകേന്ദ്രങ്ങള്‍.

ആദ്യമായി പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുമ്പോള്‍ വേണ്ട രേഖകള്‍ എന്തൊക്കെയാണ്?

മേല്‍വിലാസം ജനനതീയതി എന്നിവ തെളിയിക്കുന്നതിനാവശ്യമായ അസ്സല്‍ രേഖകള്‍ അപേക്ഷകന്‍ സേവാ കേന്ദ്രത്തില്‍ ഹാജാരാക്കണം. ഫോട്ടോയും രേഖകളും അപ്ലോഡ് ചെയ്യേണ്ട ആവശ്യമില്ല. 5 വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ രണ്ട്പാസ്‌പോര്‍ട്ട്‌സൈസ് ഫോട്ടോകള്‍ കൂടി ഹാജരാക്കണം മറ്റുള്ള അപേക്ഷകര്‍ ഫോട്ടോ ഹാജരാക്കേണ്ടതില്ല. ഇതിനുപുറമെ, 18 വയസ്സിനു മുകളിലും 50 വയസ്സില്‍ താഴെയുമുള്ള അപേക്ഷകര്‍ എമിഗ്രേഷന്‍ ക്ലിയറന്‍സിനായി എസ് എസ് എല്‍ സിയോ അതിനു മുകളിലുള്ള ഏതെങ്കിലും സര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കണം.

വിദ്യാഭ്യാസരേഖകള്‍/സര്‍ട്ടിഫിക്കറ്റുകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സറണ്ടര്‍ ചെയ്തിട്ടുള്ള വിദ്യാര്‍ത്ഥികള്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ് കിട്ടാന്‍ എന്ത്‌ചെയ്യണം?

ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനത്തിലെ പ്രിന്‍സിപ്പാള്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, വിദ്യാഭ്യാസ രേഖകള്‍ സറണ്ടര്‍ ചെയ്തതായുള്ള പ്രിന്‍സിപ്പാളിന്റെ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.


പാസ്‌പോര്‍ട്ട് ഫീസ് 36 പേജ് ബുക്ക്‌ലെറ്റിന് 1500 രൂപയും 60പേജിന്റേതിന് 2000 രൂപയുമാണ്. മുതിര്‍ന്ന പൗരന്‍ന്മാര്‍ക്കും 8 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്കും ഫീസില്‍ 10% ഇളവുണ്ട്.പാസ്‌പോര്‍ട്ട് ഫീസ് ഓണ്‍ലൈനായി അടയ്ക്കണം. തത്കാലില്‍ അപേക്ഷിക്കുന്നവര്‍ ഇതിനു പുറമെ തത്കാല്‍ ഫീസായ 2000/ രൂപ പാസ്‌പോര്‍ട്ട്‌സേവാകേന്ദ്രത്തില്‍ നേരിട്ട് ക്യാഷായി നല്‍കണം


എന്താണ് അപേക്ഷയോടൊപ്പം ഹാജരാക്കേണ്ട അനുബന്ധ രേഖകള്‍?

മേല്‍പറഞ്ഞരേഖകള്‍ക്കൊപ്പം ചിലപ്പോള്‍ അപേക്ഷകന്‍ സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം കൂടി നല്‍കേണ്ടതായി വരും. ഈ അനുബന്ധങ്ങള്‍ എല്ലാം തന്നെ www.passportindia.gov.in എന്ന വെബ് സൈറ്റിലും സേവാകേന്ദ്രങ്ങളിലും ലഭ്യമാണ്.

മേല്‍പ്പറഞ്ഞ അനുബന്ധങ്ങള്‍ നോട്ടറിയോ അല്ലെങ്കില്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റോ സാക്ഷ്യപ്പെടുത്തേണ്ട ആവശ്യമുണ്ടോ?

പാസ്‌പോര്‍ട്ട് അപേക്ഷയോടൊപ്പം ഹാജരാക്കേണ്ട അനുബന്ധങ്ങള്‍ അപേക്ഷകന്‍ വെള്ള പേപ്പറില്‍ സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതി. മറ്റുള്ളവര്‍ സാക്ഷ്യപ്പെടുത്തിയതോ അല്ലെങ്കില്‍ മുദ്രപേപ്പറില്‍ തയ്യാറാക്കിയതോ ആയ അനുബന്ധങ്ങള്‍ സ്വീകരിക്കില്ല.

അപേക്ഷകര്‍ക്ക് അവരുടെ സ്ഥിര മേല്‍വിലാസത്തില്‍ നിന്ന് അപേക്ഷിക്കാമോ?

പാസ്‌പോര്‍ട്ടിന് അപേക്ഷിക്കേണ്ടത് ഇപ്പോഴത്തെ മേല്‍വിലാസത്തില്‍ നിന്നാണ്, സ്ഥിരവിലാസത്തില്‍ നിന്നല്ല. അതായത് ഇപ്പോള്‍ താത്കാലിക താമസ സ്ഥലത്താണ് (വാടക വീട്, ഗവ.ക്വോര്‍ട്ടേഴ്‌സ് തുടങ്ങിയവ) വസിക്കുന്നതെതെങ്കിലും ആ വിലാസത്തിലെ അഡ്രസ് പ്രൂഫ് ആണ് ഹാജരാക്കേണ്ടത്. ഇപ്പോള്‍ വാടകയ്ക്ക് താമസിക്കുന്നവര്‍ക്ക് അഡ്രസ് പ്രൂഫായി രജിസ്റ്റര്‍ ചെയ്യാത്ത വാടകച്ചീട്ടും ഹാജരാക്കാം. എല്ലാ മുന്‍ വിലാസങ്ങളും താമസിച്ച കാലയളവും അപേക്ഷയില്‍ വ്യക്തമായി കാണിക്കണം. മുന്‍ വിലാസങ്ങള്‍ തെളിയിക്കുന്നതിന് രേഖകള്‍ ഒന്നും തന്നെ ഹാജരാക്കേണ്ട. ഹോസ്റ്റലില്‍ നിന്ന് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റല്‍ അഡ്രസ്സിലോ അല്ലങ്കില്‍ സ്ഥിരവിലാസത്തില്‍ നിന്നോ അപേക്ഷിക്കാം. ഈ രണ്ടു വിലാസത്തിലും കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ താമസിച്ചതായി അപേക്ഷയില്‍ കാണിക്കണം.

മുന്‍ പാസ്‌പോര്‍ട്ടിന്റെ കാലാവധി കഴിഞ്ഞ് വര്‍ഷങ്ങളായി. ഇനി അപേക്ഷിക്കുന്നതിന് എന്തെങ്കിലും തടസ്സങ്ങളുണ്ടോ?

പാസ്‌പോര്‍ട്ട് മൗലികാവകാശമാണ്. കാലാവധി കഴിയാന്‍ ഒരുവര്‍ഷം ബാക്കിയുള്ളപ്പോഴോ അല്ലെങ്കില്‍ കാലാവധി കഴിഞ്ഞ് എപ്പോള്‍ വേണമെങ്കിലോ പുതുക്കാനായി അപേക്ഷിക്കാം. പുതുക്കല്‍ വൈകിയതിന് പ്രത്യേകിച്ച് പിഴ ഒന്നും അടയ്‌ക്കേണ്ടതില്ല. പുതുക്കുന്ന സമയത്ത് കാലാവധി കഴിഞ്ഞപാസ്‌പോര്‍ട്ട്, സേവാകേന്ദ്രത്തില്‍ ഹാജരാക്കണം.

പാസ്‌പോര്‍ട്ടിലെ വ്യക്തിഗത വിവരങ്ങള്‍ മാറ്റുന്നതിന് എന്ത് ചെയ്യണം?

പാസ്‌പോര്‍ട്ടിലെ വിവരങ്ങള്‍ മാറുന്നതിന് അല്ലെങ്കില്‍ പേജുകള്‍ തീര്‍ന്നുപോയാല്‍ അല്ലെങ്കില്‍ നഷ്ടപ്പെടുകയോ കേട് വരികയോ ചെയ്താല്‍ അപേക്ഷകന്‍ ഉടനെതന്നെ പാസ്‌പോര്‍ട്ട്പുതുക്കുന്നതിന് ഓണ്‍ൈലനായി അപേക്ഷിക്കാം. ഇത്തരം സാഹചര്യങ്ങളില്‍ പാസ്‌പോര്‍ട്ട്പുതുക്കുന്നതിനായി കാലാവധി തീരുന്നവര്‍ഷം വരെ കാത്തിരിക്കേണ്ട ആവശ്യമില്ല.

പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടാല്‍ എന്തുചെയ്യണം?

നഷ്ടപ്പെട്ടാല്‍ ഉടന്‍തന്നെ വിവരം അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ അറിയിക്കണം. തുടര്‍ന്ന് എഫ് ഐ ആര്‍ , അനുബന്ധം എഫില്‍ പറയുന്ന രേഖകള്‍ എന്നിവയോടൊപ്പം പുതിയ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കണം.

എന്താണ് തത്കാല്‍ പാസ്‌പോര്‍ട്ട്? ആവശ്യമായ രേഖകള്‍ എന്തൊക്കെയാണ്?

പാസ്‌പോര്‍ട്ട് ഉടനടി ആവശ്യമുള്ളവര്‍ക്ക് തത്കാല്‍ സ്‌കീമില്‍ അപേക്ഷിച്ചാല്‍ ഒരു ദിവസത്തിനുള്ളില്‍ പാസ്‌പോര്‍ട്ട് ലഭിക്കും. അപേക്ഷകന്റെ പേരിലുള്ള മൂന്ന് തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കണം. തത്കാല്‍

ഫീസായ 2000 രൂപ സേവാ കേന്ദ്രത്തില്‍ ക്യാഷായി നല്‍കണം. ഓണ്‍ലൈനായി അടയ്ക്കുന്ന 1500 രൂപയ്ക്ക്പുറമെയാണിത്.


മേല്‍വിലാസം ജനനതീയതി എന്നിവ തെളിയിക്കുന്നതിനാവശ്യമായ അസ്സല്‍ രേഖകള്‍ അപേക്ഷകന്‍ സേവാ കേന്ദ്രത്തില്‍ ഹാജാരാക്കണം. ഫോട്ടോയും രേഖകളും അപലോഡ് ചെയ്യേണ്ട ആവശ്യമില്ല. 5 വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ പാസ്‌പോര്‍ട്ട്‌സൈസ് ഫേട്ടോകള്‍ കൂടി ഹാജരാക്കണം.മറ്റുള്ള അപേക്ഷകര്‍ ഫേട്ടോ ഹാജരാക്കേണ്ടില്ല.


ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവിന്റെ പേര് ചേര്‍ക്കുന്നതിനും നീക്കംചെയ്യുന്നതിനും എന്തൊക്കെ രേഖകള്‍ വേണം?

പ്രത്യേകിച്ച് രേഖകള്‍ ഒന്നും തന്നെ ആവശ്യമില്ല.

പാസ്‌പോര്‍ട്ടിലെ പേര് തിരുത്തുവാനായി എന്ത് ചെയ്യണം?

പുതിയ പേരിലുള്ള രണ്ട് തിരിച്ചറിയല്‍ രേഖകളും പേര് തിരുത്താനായി കാണിച്ച രണ്ട് പത്രപരസ്യവും ഹാജരാക്കണം.

പാസ്‌പോര്‍ട്ടില്‍ മാതാപിതാക്കളുടെ പേര് തിരുത്തുവാന്‍ എന്ത്‌ചെയ്യണം?

മാതാപിതാക്കളുടെ ശരിയായ പേരുകള്‍ രേഖപ്പെടുത്തിയിട്ടുള്ള അപേക്ഷകന്റെ രണ്ട് തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കണം.

പാസ്‌പോര്‍ട്ട് പുതുക്കുന്നതിന് ആവശ്യമായ രേഖകള്‍ ഏതൊക്കെയാണ്?

നോര്‍മലായോ അല്ലെങ്കില്‍ തത്കാലിലോ പുതുക്കാന്‍ അപേക്ഷിക്കുമ്പോള്‍ ഇപ്പോഴത്തെ പാസ്‌പോര്‍ട്ട് മാത്രം പ്രൂഫായി ഹാജരാക്കിയാല്‍ മതി. പക്ഷെ, ഇപ്പോഴത്തെ പാസ്‌പോര്‍ട്ടിന്റെ കാലാവധി കഴിഞ്ഞ് മൂന്നു വര്‍ഷം കഴിഞ്ഞാല്‍ തത്കാലില്‍ അപേക്ഷിക്കാന്‍ മൂന്നു തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കണം. പഴയ പാസ്‌പോര്‍ട്ടിലെ ഏതെങ്കിലും വിവരങ്ങള്‍ മാറ്റണമെങ്കില്‍ ബന്ധപ്പെട്ട രേഖകള്‍ കൂടി ആവശ്യമാണ്.

അപേക്ഷകന്‍ മൈനര്‍ ആണെങ്കില്‍ എന്തെല്ലാം നിബന്ധനകളാണുള്ളത്?

അപേക്ഷയൊടൊപ്പം മൈനറിന്റെ ജനനതീയതി തെളിയിക്കുന്ന രേഖ (ആധാര്‍, ബെര്‍ത്ത് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ) മേല്‍വിലാസം തെളിയിക്കാനായി മാതാവിന്റെയോ പിതാവിന്റെയോ, അഡ്രസ്സ്പ്രൂഫ്, മാതാപിതാ

ക്കളുടെ സമ്മതപത്രം എന്നിവ ഹാജരാക്കണം. മാതാപിതാക്കളില്‍ ഒരാളുടെ സമ്മതം കിട്ടിയിട്ടില്ലായെങ്കില്‍ Annexure C ഉപയോഗിക്കാം. അഞ്ച് വയസ്സില്‍ താഴെയുള്ള അപേക്ഷകര്‍ രണ്ട്പാസ്‌പോര്‍ട്ട്‌സൈസ് ഫോട്ടോകൂടി ഹാജരാക്കണം. മാതാപിതാക്കള്‍ വിദേശത്താണെങ്കിലും അവരുടെ സമ്മതപത്രം ആവശ്യമാണ്. പക്ഷെ, ഇത് എംബസി അറ്റസ്റ്റ്‌ചെയ്യേണ്ടതില്ല.

ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ക്ക് എന്‍ ഒ സി നിര്‍ബന്ധമാണോ?

അപേക്ഷിക്കുന്നവിവരം മുന്‍കൂറായി ബന്ധപ്പെട്ട അധികാരിയെ അറിയിച്ചാല്‍ മതി. എന്‍ ഒ സി നിര്‍ബന്ധമല്ല.

ക്രിമിനല്‍ കേസുള്ളവര്‍ എങ്ങനെയാണ് അപേക്ഷിക്കേണ്ടത്?

കേസ് നിലവിലുള്ളവര്‍ കേസ് നിലനില്‍ക്കുന്ന കോടതിയുടെ മുന്‍കൂര്‍ അനുമതി വാങ്ങിയതിനു ശേഷം മാത്രം അപേക്ഷിക്കുക

കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുവാനും അടുത്തുള്ള അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടുക. അക്ഷയ ചടയമംഗല ഫോൺ 9447102494


Apply passport kerala

How to apply passport

nearby Akshaya e center

Kerala passport online

how to get a passport Kerala

how long does it take to get a passport Kerala

where to get a passport Kerala

how to renew passport online Kerala

how to change address in passport

how to apply for passport online