പുതിയ പാൻ കാർഡ് വേഗത്തിൽ കിട്ടാൻ



പാൻകാർഡ് എന്താണ്, എന്തിനാണ്, എങ്ങനെ കിട്ടും?

വരുമാന നികുതിയടയ്ക്കുന്ന ഓരോ വ്യക്തിയുടെയും വിവരങ്ങൾ ശേഖരിച്ചു വയ്ക്കുന്നതിനായി ആദായ നികുതിവകുപ്പ് ആവിഷ്‌കരിച്ച മാർഗ്ഗമാണ് പാൻ കാർഡ് (Permanent Account Number card). ഇത് ഇന്ത്യയിൽ ഒരു നികുതി ദാതാവിനു നൽകുന്ന ദേശീയ തിരിച്ചറിയൽ സംഖ്യ (National Identification Number) ആണ്. ഒരു സീരിയൽ നമ്പറിൽ ഒരു കാർഡ്‌ മാത്രമേ രാജ്യത്ത് ഉണ്ടാകൂ. ഒരു വ്യക്തിയുടെ വിറ്റു വരവ് ഇൻകം ടാക്സ് പരിധിക്കുള്ളിലാണ് എങ്കിൽ ആ വ്യക്തി പാൻ കാർഡ്‌ നിർബന്ധമായും ഉപയോഗിക്കേണ്ടതാണ് . അത് പോലെ ഇപ്പോൾ ചില ബാങ്കുകളിൽ അക്കൗണ്ട്‌ തുടങ്ങാനും ഇന്ത്യയിൽ ഇൻവെസ്റ്റ്‌ ചെയ്യാനും പാൻ കാർഡ്‌ നിർബന്ധമാണ്‌ . ഇൻകം ടാക്സ് ഡിപ്പാർട്മെൻറ് ആണ് പാൻ കാർഡ്‌ നൽകുന്നത്.

കാർഡിന്റെ ഘടന

പാൻകാർഡ് നമ്പറിന്റെ ഘടന ഇപ്രകാരമാണ്: AAAAA9999A: 

പാൻകാർഡിലെ നമ്പർ ആദ്യ അഞ്ചും അക്ഷരങ്ങളും, പിന്നെ നാല് അക്കങ്ങളും, അവസാനത്തേത് അക്ഷരവുമായിരിക്കും.ഓരോന്നിനും കൃത്യമായ സൂചനകളുണ്ട്

മുകളിലെ ഘടന പിന്തുടരുന്നില്ലെങ്കിൽ ആ കാർഡിന് സാധുതയില്ല

നാലാമത്തെ അക്ഷരം താഴെ വരുന്ന ഏതെങ്കിലും മേഖലയുമായി ബന്ധപ്പെട്ട അക്ഷരമാവും.

C — Company

P — Person

H — HUF(Hindu Undivided Family)

F — Firm

A — Association of Persons (AOP)

T — AOP (Trust)

B — Body of Individuals (BOI)

L — Local Authority

J — Artificial Juridical Person

G — Govt

പാൻകാർഡിലെ അഞ്ചാമത്തെ അക്ഷരം സൂചിപ്പിക്കുന്നത് പാൻകാർഡ് ഉടമസ്ഥന്റെ surname ന്റെ അല്ലെങ്കിൽ ലാസ്റ്റ് name ന്റെ ആദ്യത്തെ അക്ഷരം ആയിരിക്കും. വ്യക്തിഗത ആവശ്യങ്ങൾക്കുള്ള പാൻകാർഡിലെ നാലാമത്തെ അക്ഷരം Personal നെ സൂചിപ്പിക്കുന്ന P എന്ന അക്ഷരം ആയിരിക്കും.

അഞ്ച് ലക്ഷത്തിന്മേൽ വിലകൾ ഉള്ള വസ്തുവകകൾ, ക്രെഡിറ്റ് കാർഡുകൾ തുടങ്ങിയവ ഉള്ളവർക്ക് പാൻകാർഡ് നിർബന്ധമാണ്.

പാന്‍ ആവശ്യമായ മറ്റ് ഇടപാടുകള്‍

അരലക്ഷം രൂപയ്ക്കുമേലുള്ള നിശ്ചിതകാല നിക്ഷേപങ്ങള്‍, ഒരുവര്‍ഷം നടത്തുന്ന അഞ്ചുലക്ഷം രൂപയില്‍ കൂടുതലുള്ള നിക്ഷേപങ്ങള്‍, വിദേശയാത്രയ്ക്ക് അരലക്ഷം രൂപയില്‍ കൂടുതലുള്ള ടിക്കറ്റോ വിദേശനാണ്യമോ വാങ്ങുമ്പോള്‍, രണ്ടുലക്ഷം രൂപയ്ക്കുമേലുള്ള എന്ത് സാധനം വാങ്ങിയാലും സേവനം സ്വീകരിച്ചാലും ഓഹരിവിപണിയില്‍ ആവശ്യമായ ഡീമാറ്റ് അക്കൌണ്ട് തുടങ്ങാന്‍, ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്യാത്ത കമ്പനിയുടെ ഒരുലക്ഷം രൂപയില്‍ കൂടുതലുള്ള ഓഹരി വാങ്ങാന്‍, ക്രഡിറ്റ് കാര്‍ഡുകള്‍ എടുക്കാന്‍, ബാങ്കിങ്ങിതര ധനകാര്യസ്ഥാപനങ്ങളിലെ നിക്ഷേപത്തിന്, സഹകരണബാങ്കുകളിലെയും പോസ്റ്റ് ഓഫീസുകളിലെയും നിശ്ചിതകാല നിക്ഷേപങ്ങള്‍, എല്‍ഐസി പ്രീമിയം നല്‍കാന്‍, ഇരുചക്ര വാഹനങ്ങള്‍ ഒഴികെയുള്ള വാഹനങ്ങള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനും, ദിവസം അരലക്ഷം രൂപയില്‍ കൂടുതലുള്ള ഡ്രാഫ്റ്റ്, ചെക്ക് എന്നിവ നല്‍കിയാലും എടുത്താലും, അരലക്ഷം രൂപയില്‍ കൂടുതലുള്ള മ്യൂച്വല്‍ ഫണ്ടുകളും ബോണ്ടുകളും  വാങ്ങാന്‍... ഇവയ്ക്കൊക്കെ പാൻകാർഡ് നിർബന്ധമാണ്.

ജന്‍ധന്‍ യോജന അക്കൌണ്ടുകള്‍, അടിസ്ഥാന സേവിങ്സ് ബാങ്ക് അക്കൌണ്ടുകള്‍ എന്നിവ തുറക്കാനും പോസ്റ്റ്ഓഫീസ് സേവിങ്സ് ബാങ്ക് അക്കൌണ്ടില്‍ അരലക്ഷം രൂപയ്ക്കുമേലുള്ള നിക്ഷേപങ്ങള്‍ക്കും പാന്‍ ഹാജരാക്കേണ്ടതില്ല. വസ്തുവോ വീടോ വാങ്ങുമ്പോഴും വില്‍ക്കുമ്പോഴും ഇനിമുതല്‍ 10 ലക്ഷം രൂപയ്ക്കുമേലുള്ള ഇടപാടുകള്‍ക്ക് പാന്‍ നമ്പര്‍ നല്‍കിയാല്‍ മതി.

പാന്‍ കാര്‍ഡിന് അപേക്ഷിക്കുമ്പോള്‍

അപേക്ഷിക്കുന്ന വ്യക്തിയുടെ ഏറ്റവും അടുത്ത 3.5 × 2.5 സെന്റിമീറ്ററിലുള്ള സ്റ്റാംമ്പ് സൈസ് ഫോട്ടോ, ആധാറിന്റെയും, അഡ്രസ് പ്രൂഫിന്റെയും, ജനന തീയതി തെളിയിക്കുന്ന പ്രൂഫും ഓരോ കോപ്പി അപേക്ഷയ്‌ക്കൊപ്പം വയ്ക്കണം. ആധാർ, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, ഡിപ്പോസിറ്ററി അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ്, ക്രെഡിറ്റ് കാര്‍ഡ് സ്‌റ്റേറ്റ്‌മെന്റ്, ബാങ്ക് പാസ് ബുക്ക്/ അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ്, വാട്ടര്‍ ബില്‍, പാസ്‌പോര്‍ട്ട്, വോട്ടേഴ്‌സ് ഐഡി, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയിലേതെങ്കിലും ഐഡന്റിറ്റി പ്രൂഫായി കരുതാം.


ആധാർ, പാസ്‌പോര്‍ട്ട്, വോട്ടേഴ്‌സ് ഐഡി, ഡ്രൈവിംഗ് ലൈസൻസ്,  ഇലക്ട്രിസിറ്റി/ടെലഫോണ്‍ ബില്‍, ഡിപ്പോസിറ്ററി അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ്, എംപ്ലോയര്‍ സര്‍ട്ടിഫിക്കറ്റ്, തുടങ്ങിയവും അഡ്രസ് പ്രൂഫായി സ്വീകരിക്കുന്നതാണ്. പേര്, അച്ഛന്റെ പേര്, ജനനതിയതി, അഡ്രസ് എന്നിവയെല്ലാം കൃത്യമായി നല്കണം. വിവാഹിതരായ സ്ത്രീകളെങ്കിലും പിതാവിന്റെ പേരാണ് സര്‍നെയിമായി നല്‌കേണ്ടത്.

കാര്‍ഡില്‍ നല്കുന്ന വിവരങ്ങളില്‍ തെറ്റുപറ്റുന്നത് പ്രശ്‌നം സൃഷ്ടിച്ചേക്കാം. അതിനാല്‍ ഫോം സ്വയം പൂരിപ്പിക്കുന്നതാകും ഉചിതം. ഫോണ്‍ നമ്പര്‍ കാര്‍ഡില്‍ നിര്‍ബന്ധമല്ലെങ്കിലും നമ്പര്‍ നല്കുന്നതാകും ഉചിതം. അപൂര്‍ണമായ അപേക്ഷകള്‍ സ്വീകരിക്കുകയില്ല.

കാര്‍ഡ് ലഭിക്കുമ്പോള്‍തന്നെ കാര്‍ഡിന്റെ നമ്പര്‍ എഴുതി സൂക്ഷിക്കുകയോ ഫോട്ടോകോപ്പിയെടുത്തു സൂക്ഷിക്കുകയോ ചെയ്യുന്നത് ഉചിതമായിരിക്കും. പാന്‍ നഷ്ടപ്പെട്ടാല്‍ പത്തക്ക നമ്പര്‍ സഹിതം ചടയമംഗലം അക്ഷയിൽ സമീപിച്ചാൽ പകരം കാർഡിന് അപേക്ഷിക്കാം

പാന്‍കാര്‍ഡ് എടുക്കുന്നവരെല്ലാം ആദയനികുതിയടയ്ക്കണമെന്ന ധാരണയുള്ളവരാണ് ബഹുഭൂരിപക്ഷവും. പാന്‍ കാര്‍ഡ് സ്വന്തമായുള്ളവരെല്ലാം നികുതി നല്‌കേണ്ട ആവശ്യമില്ല. പലരും പാന്‍ എടുക്കാന്‍ മടിക്കുന്നതിന്റെ കാരണങ്ങളില്ലൊന്ന് ഇത്തരം തെറ്റിദ്ധാരണയാണ്. ഇന്‍കംടാക്‌സുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് പാന്‍ കാര്‍ഡ് ഉള്ളത് വളരെയധികം ഉപകാരപ്രദമാണ്. 


കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുവാനും uti/tsl അംഗീകൃത പാൻകാർഡ് ഏജൻസി ആയ അക്ഷയ ചടയമംഗലവുമായി ബന്ധപ്പെടുക. 

ഫോൺ 9447102494

Best way to get pancard in kerala, apply for pan card, fast pan card